ഇംഗ്ലീഷ് പത്രങ്ങളുടെയും മറ്റു ഭാഷാ പത്രങ്ങളെയും എല്ലാം അവഗണിച്ച് മലയാള ദിനപ്പത്രങ്ങള്‍ ദശ ലക്ഷം വായനക്കാരെ നേടിയെടുത്തു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഒരു പുതിയ മലയാള ദിനപത്രത്തെ പറ്റി ആലോചിക്കുന്നത് അനുയോജ്യം തന്നെ. പത്ര വായനയില്‍ ഇന്ത്യയില്‍ തന്നെ അഗ്രഗണ്യമായ സ്ഥാനമാണ് മലയാളികള്‍ക്കുള്ളത്. എന്ന് മാത്രമല്ല, ഇലക്ട്രോണിക് മീഡിയ യുടെ അതി പ്രസരം മലയാളികളുടെ പത്രവായനയെ സ്വാധീനിച്ചിടില്ല. എന്നത് മേല്പറന്ഞതില്‍ നിന്നും വ്യക്തമാണ്. കൂടാതെ വര്‍ഷങ്ങള്‍ മുന്നോട്ടു പോവുന്നോതോറും വായനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. എങ്കിലും ഒരു പുതിയ പത്രത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ പത്ര പ്രസാധന രംഗത്ത് ഇരുപതാം നൂറ്റാണ്ട് വരുത്തിയ വ്യതിയാനങ്ങളെ കുറിച്ചു കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
മലയാള പത്ര പ്രവര്‍ത്തനത്തിന്റെ ഈറ്റില്ലങ്ങളാണ് കോഴിക്കൊടും കോട്ടയവും .ദീപികയും മനോരമയും മാതൃഭൂമിയും പോലുള്ള പത്ര മുത്തശ്ശിമാരുടെ സാന്നിധ്യവും കാരൂര്‍ നീലകണ്‌ഠ പിള്ളയും , ഡി .സി . കിഴക്കെമുറിയും പുസ്തക പ്രസാധന രംഗത്ത് നടത്തിയ വിപ്ലവങ്ങളും കോട്ടയത്തെ അക്ഷര നഗരിയക്കിയപ്പോള്‍ , സാതന്ത്ര്യ സമരത്തിന്റെ വ്യക്താവായി മാറിയ മാതൃഭൂമി പാരമ്പര്യം ഉറങ്ങുന്ന കല്ലായി പുഴയുടെ തീരത്ത് സാംസ്കാരിക ജിഹ്വയായി മാറി. കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ കുടുംബവും നാലപാട്ട് കുടുംബവും പിന്നീട് തലമുറ കൈമാറി കെ.എം ചെറിയാനും, കെ.എം . മാത്യു വും , വി .എം നായരും, എന്‍.പി. കൃഷ്ണ വാര്യരും സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ പൈതൃകത്തിന്റെ മാറ്റുരച്ചു. കല്ലചിന്റെ ചരിത്രത്തില്‍ തുടങ്ങിയ പത്രപ്രവര്‍ത്തനം ഹാന്‍ഡ് പ്രസ്സില്‍ നിന്നും ടെണ്ടര്‍ പ്രസ്സിലെക്കും .സിലിണ്ടര്‍ പ്രസ്സില്‍ നിന്നും ഓഫ്സെറ്റ് പ്രസ്സിലെക്കും പുരോഗമിച്ചു. വാര്‍ത്തകളുടെ പ്രവാഹമാകട്ടെ ഫോണില്‍ നിന്നും ടെലക്സ്സിലെക്കും , ഫക്സ്സില്‍ നിന്നും കമ്പ്യൂട്ടര്‍ലേക്കും പുരോഗമിച്ചു. വാര്‍ത്തകളുടെ ലഭ്യത പ്രശന്മാല്ലാതായപ്പോള്‍ റിപ്പോര്ട്ടിങ്ങിലും ലേ ഔടിലും പുതുമകളുടെ വാതിലുകള്‍ തുറക്കപെടുകയായി.
വാര്‍ത്താ പ്രാധാന്യത്തിനു പുറമെ ആവിഷ്‌കാര ഭംഗിയും ചടുലമായ ശൈലിയും ആരും കണ്ടെത്താത്ത കൌതുക വാര്‍ത്തകളും അപൂര്‍വ ചിത്രങ്ങളും ഗുണ മേന്മയുടെ ഊരാന്മാകളായി മാറി. കഴിഞ്ഞ ദശകത്തില്‍ പത്രങ്ങളുടെ വ്യവസായ വത്കരണം അത്ഭുതങ്ങളുടെ പുതിയ കവാടങ്ങള്‍ തുറക്കുകയായിരുന്നു. പെട്ടികളില്‍ ലാപ് ടോപുകളുമായി എത്തുന്ന റിപ്പോര്‍ട്ടര്‍മാരും ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനവും മലയാളത്തിനു സുപരിചിതമായി.
കോര്‍പ്പറേറ്റ് മത്സരങ്ങള്‍ പത്ര രംഗത്തേക്ക് വ്യാപിച്ചതോടെ മലയാള പത്രങ്ങളെ കൈ പ്പിടിയിലോതുക്കുവാനുള്ള ശ്രമങ്ങളും സഹ്യാദ്രി കടന്നു കേരളത്തിലേക്ക് എത്തി. വ്യവസായവത്കരണ രംഗത്തെ വെല്ലുവിളികളെ അതെ നാണയത്തില്‍ തന്നെ മറുപടി കൊടുത്തുകൊണ്ടാണ് മലയാള പത്ര പ്രവര്ത്തന രംഗം പ്രതികരിച്ചത്. പുതുമഴയ്ക്കുകിളിര്‍ത്ത തകര പോലെ ഓരോ മലയാള പത്രത്തിന്റെയും പുത്തന്‍ എഡിഷനുകള്‍ പിറന്നുകൊണ്ടേയിരിക്കുന്നു. വിപണന രംഗത്ത് മികച്ച വൈദഗ്ധ്യം വിലക്കെടുത്ത് വിപ്ലവം തന്നെ സൃഷ്ടി ച്ചുകൊണ്ടിരിക്കുന്നു പല പത്രങ്ങളും. കൂടാതെ മനുഷ്യ വിഭവ ശേഷിയുടെ ഗുണ നിലവാരം വര്‍ധിപ്പിക്കാനുള്ള അക്ഷീണ യത്നങളും പത്രപ്രവര്‍ത്തനത്തിന്റെ കൂടപ്പിറപ്പായി മാറി.
മാത്സര്യം നിലനില്‍പ്പിന്റെ മറുവാക്കായി മാറിയപ്പോള്‍ സമൂഹത്തിന്റെ മറ്റെല്ലാ രംഗങ്ങളിലും എന്ന പോലെ പത്ര രംഗത്തും മൂല്യച്യുതിയുടെ വിളയാട്ടം പ്രത്യക്ഷപ്പെട്ടു. വമ്പന്‍ പത്രങ്ങള്‍ മുതല്‍ ചെറിയ ചെറിയ പത്രങ്ങള്‍ക്കു വരെ നിലനില്‍പ്പിനായി സ്ഥാപിത താത്പര്യങ്ങളെ കൂട്ട് പിടിക്കെണ്ടാതായി വന്നു. ജാതിയും മതവും ഇവയില്‍ പ്രമുഖ സ്ഥാനം കൈയടക്കിയപ്പോള്‍ രാഷ്ട്രീയത്തിനും പക്ഷാഭേദത്തിനും ഒട്ടും അപ്രമുഖമല്ലാത്ത സ്ഥാനം കൈ വന്നു.
മലയാളിയുടെ വായനാ ശീലത്തിനും ചില ഗുണപരമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. വാര്‍ത്തകള്‍ ലഭിക്കാന്‍ മറ്റു ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ ഉണ്ടെന്നിരിക്കെ , സാധാരണ മലയാളി പത്രം വായിക്കുന്നത് വാര്‍ത്തകള്‍ക്ക് വേണ്ടി മാത്രമല്ല വാര്‍ത്തകളുടെ വ്യാഖ്യനങള്‍ക്കും കൂടിയാണെന്ന് വന്നു. അതോട് കൂടി റിപ്പോര്‍ട്ടിംഗ് എന്നത് ജി.കെ ചെസ്റ്റെര്‍ത്ടന്‍ വിഭാവനം ച്യ്തപോലെ ഭാവനയും ഗ്രഹാതുരത്വവും മൃദുല വികാരങ്ങളുടെ ചൂഷണവും ഒക്കെ കലര്‍ന്ന ചെറു കഥ പോലെ ആയി. Free, Frank and Fearless എന്ന മുദ്രാവാക്യവുമായി പത്രമിറക്കിയ പത്രാധിപര്‍ പോലും വില്പന ഉറപ്പുവരുത്താന്‍ അവസാന താളില്‍ മദാലസ ചിത്രങ്ങള്‍ അച്ചടിക്കേണ്ടി വന്നു.ഇതാവാം ചില സാഹ് യാ ന്ന പത്രങ്ങള്‍ക്കു പ്രചോദനമായത് .
പുതിയ പത്രത്തെ പറ്റി ചിന്തിക്കും മുന്പേ ഒരു കാര്യം കൂടി അവിസ്മരണീയമായി അലട്ടുന്നു. ഏറെ കുറ്റങ്ങളൊന്നും പറയാന്‍ ഇല്ലാതിരുന്ന രണ്ടു പുതിയ പത്രങ്ങള്‍ എറണാകുളത്ത് നിന്നും പ്രസാധനം ആരംഭിച്ച " സദ് വാര്‍ത്തയും" , "Indian Communicator"ഉം ആരും അറിയാതെ ചരിത്ര ത്തിന്റെ എടുകളായി മാറി.
ഇതൊക്കെ പറയുമ്പോളും ഗുണ നിലവാരത്തില്‍ ഇംഗ്ലീഷ് പത്രങ്ങളും മലയാള പത്രങ്ങളും കടലും കടലാടിയും പോലെ തന്നെ. വിവിധ വിഷയങ്ങളെ പറ്റിയുള്ള എണ്ണമറ്റ വിശകലനങ്ങള്‍ കോളമിസ്റ്റു കളുടെ പറുദീസയായി ആംഗലേയ പത്രങ്ങളെ മാറ്റുമ്പോള്‍ മലയാളിക്ക് ഏതെങ്കിലുമൊരു ഞായര്‍ ആഴ്ച എന്തെങ്കിലുമൊന്നു വീണു കിട്ടിയാലായി. ഇംഗ്ലീഷ് പതങ്ങളുടെ നിലവാരം പുലര്‍ത്തുകയും എന്നാല്‍ മലയാള പത്രങ്ങളുടെ വിപണന സാമര്‍ത്യവും ഉള്ള ഒരു പത്രം ഇന്നും മലയാളിയുടെ ഒരു സ്വപ്നം. അത് യഥാര്ത്യ മാക്കാന്‍ ഇഛാശക്തിയും ഭാവന ശേഷിയും വിപണന ശ്രിംഘലയും ഉള്ള ഒരു നേതൃത്വത്തിനു മാത്രമെ കഴിയൂ. കാലത്തിന്റെ കുളമ്പടിയൊച്ചക്ക് കാതോര്‍ക്കുന്ന വത്യസ്ഥ മായ സമീപനമുള്ള , അക്ഷരങ്ങളില്‍ ജീവ വായു പകരുന്ന പുതിയ സൃ ഷ്ടി ക്കായി സംസ്കാരിക കേരളം കാത്തിരിക്കുന്നു.
No comments:
Post a Comment